‘തിരക്കഥ’ ആവര്‍ത്തിക്കാന്‍ അനൂപും പൃഥ്വിരാജും!
രഞ്ജിത് സംവിധാനം ചെയ്ത ‘തിരക്കഥ’ എന ചിത്രത്തില്‍ ആരായിരുന്നു നായകന്‍? അനൂപ് മേനോനോ പൃഥ്വിരാജോ? അനൂപ് തന്നെ എന്ന് ഏവരും സമ്മതിക്കും. തന്‍റെ താരപദവി മറന്നുകൊണ്ട് ഒരു നല്ല ചിത്രത്തിന്‍റെ ഭാഗമാകാന്‍ പൃഥ്വിരാജ് തയ്യാറായതിന്‍റെ ഫലമായിരുന്നു തിരക്കഥ.
സിനിമയുടെ വിജയത്തിന് ശേഷം പൃഥ്വിയും അനൂപും ഒരുമിച്ച് നായകതുല്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഉണ്ടായില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അതിന് അവസരം വരികയാണ്. പൃഥ്വിയും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ പേര് ‘ഹീറോ’.
പുതിയ മുഖത്തിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെവന്‍ ആര്‍ട്സ് ആണ് നിര്‍മ്മാണം. ഈ ചിത്രത്തില്‍ അനൂപ് മേനോനല്ല, പൃഥ്വിരാജ് തന്നെയാണ് ഹീറോ. അനൂപ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
യാമി ഗൌതം നായികയാകുന്ന ചിത്രത്തില്‍ ബാല, തമിഴ് നടന്‍ ശ്രീകാന്ത് എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. ഡിസംബര്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കും.
യാമി ഗൌതം നായികയാകുന്ന ചിത്രത്തില്‍ ബാല, തമിഴ് നടന്‍ ശ്രീകാന്ത് എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. ഡിസംബര്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കും.