പോക്കിരിരാജ ഹിന്ദിയിലേക്കാണ് റീമേക്ക് ചെയ്യുന്നത്. മമ്മൂട്ടി അവതരിപ്പിച്ച രാജ(മധുരൈ രാജ അഥവാ പോക്കിരിരാജ!) എന്ന കഥാപാത്രത്തെ ബോളിവുഡില്‍ അവതരിപ്പിക്കുന്നത് സാക്ഷാല്‍ അക്ഷയ് കുമാര്‍. പൃഥ്വിരാജിന്‍റെ സൂര്യ എന്ന കഥാപാത്രമായി പാകിസ്ഥാനി മോഡലും നടനുമായ ഇമ്രാന്‍ അബ്ബാസ് അഭിനയിക്കും.
‘നാം ഹൈ ബോസ്’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആന്‍റണി ഡിസൂസ ചിത്രം സംവിധാനം ചെയ്യും. ‘ബ്ലൂ’ എന്ന ആക്ഷന്‍ ചിത്രമൊരുക്കിയ സംവിധായകനാണ് ആന്‍റണി ഡിസൂസ.
തെന്നിന്ത്യയിലെ ഒരു താരസുന്ദരി പോക്കിരിരാജയുടെ ഹിന്ദി റീമേക്കില്‍ നായികയാകും. കാജല്‍ അഗര്‍വാളിനെയാണ് പരിഗണിക്കുന്നത്.
തമിഴകത്തെ മെഗാഹിറ്റ് ഗാനമായ ‘അപ്പടി പോട് പോട് പോട്...” ഈ സിനിമയിലൂടെ ഹിന്ദിയില്‍ അവതരിപ്പിക്കാനുള്ള അവകാശം അക്ഷയ് കുമാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ‘നാം ഹൈ ബോസ്’ ചിത്രീകരണം മാര്‍ച്ച് ആദ്യം ആരംഭിക്കുമെന്നാണ് സൂചന.